Jump to content

"തോമസ് അക്കെമ്പിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
വരി 15: വരി 15:
*''[[The Imitation of Christ]]'' (ISBN 1-59986-979-9)
*''[[The Imitation of Christ]]'' (ISBN 1-59986-979-9)
*''[[Vera Sapentia Or True Wisdom]]'' (ISBN 0-9706526-7-4)
*''[[Vera Sapentia Or True Wisdom]]'' (ISBN 0-9706526-7-4)

==പുറത്തേക്കുള്ള കണ്ണികള്‍==
{{wikiquote}}
*[http://www.ccel.org/ccel/kempis/imitation.all.html ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന പുസ്തകം ഓണ്‍ലൈന്‍ ആയി വായിക്കുക]
*[http://www.newadvent.org/cathen/14661a.htm തോമസ് അക്കെമ്പിസ്] - കത്തോലിക്ക വിജ്ഞാനകോശത്തില്‍നിന്ന്
*[http://www.quotationspage.com/quotes/Thomas_a_Kempis/ തോമസ് അക്കെമ്പിസിന്റെ ഉദ്ധരണികള്‍]
* {{gutenberg author| id=Thomas+a+Kempis | name=തോമസ് അക്കെമ്പിസ്}}


{{അപൂര്‍ണ്ണം|Thomas à Kempis}}
{{അപൂര്‍ണ്ണം|Thomas à Kempis}}

23:26, 10 ഡിസംബർ 2007-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:Thomas à Kempis.jpg
തോമസ് അക്കെമ്പിസ്

ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന പ്രഖ്യാത ക്രൈസ്തവ ധ്യാനാത്മക കൃതിയുടെ കര്‍ത്താവാണ് അക്കെമ്പിസ്. ഇന്നത്തെ ജര്‍മ്മനിയില്‍ പെടുന്ന കൊളോണില്‍ 1380-ല്‍ ജനിച്ചു. അഗസ്റ്റിനിയന്‍ സന്യാസ സമൂഹത്തില്‍ ചേര്‍ന്ന് 1413-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1429-ല്‍ സുപ്പീരിയര്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടു.


ഏറെ സംഭവബഹുലമല്ലാത്ത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. എല്ലാത്തിലും താന്‍ ശാന്തിയാണ് തേടിയതെന്നും അത് ഏകാന്തതയിലും പുസ്തകങ്ങളിലും മാത്രമാണ് കിട്ടിയതെന്നും അക്കെമ്പിസ് തന്നെ പറഞ്ഞിട്ടുണ്ട്. ഭക്താഭ്യാസങ്ങളിലും, ഗ്രന്ഥങ്ങള്‍ പകര്‍ത്തിയെഴുതുന്നതിലും, ഗ്രന്ഥരചനയിലും ആയിരുന്നു അദ്ദേഹം സമയം വിനിയോഗിച്ചത്. ബൈബിള്‍ മുഴുവനുമായി തോമസ് നാലു വട്ടം പകര്‍ത്തിയെഴുതിയിട്ടുണ്ട്. ബൈബിളില്‍ അഗാധമായ ജ്ഞാനം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ രചനകളില്‍ ആകെ വിശുദ്ധഗ്രന്ഥത്തിന്റെ ശൈലിയും ചൈതന്യവും നിറഞ്ഞു നില്‍ക്കുന്നു.


ഇന്ന് അക്കെമ്പിസ് അറിയപ്പെടുന്നത് ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ് എന്ന അമൂല്യ കൃതിയുടെ പേരിലാണ്. ലളിതമായ ഭാഷയില്‍ ഹൃദയത്തോട് സംവദിക്കുന്ന രീതിയില്‍ എഴുതപ്പെട്ടിരിക്കുന്ന ഇമിറ്റേഷനു തുല്യമായി ആദ്ധ്യാത്മിക സാഹിത്ത്യത്തില്‍ അധികം കൃതികള്‍ ഇല്ല. മലയാളത്തില്‍ അതിന് ഒട്ടേറെ പരിഭാഷകള്‍ ഉണ്ടായിട്ടുണ്ട്. ശ്രീ മയ്യനാട് ജോണിന്റെ ക്രിസ്തു ദേവാനുകരണം എന്ന പേരിലുള്ള പരിഭാഷ വളരെ വിശിഷ്ടമാണ് എന്നു പലരും കരുതുന്നു. ക്രിസ്ത്വനുകരണം, ക്രിസ്ത്വാനുകരണം എന്നീ പേരുകളിലും മലയാളം പരിഭാഷകള്‍ ഇതിന് ഉണ്ടായിട്ടുണ്ട്.

തോമസ് അക്കെമ്പിസ് രചിച്ച പുസ്തകങ്ങള്‍

പുറത്തേക്കുള്ള കണ്ണികള്‍

വിക്കിചൊല്ലുകളിലെ തോമസ് അക്കെമ്പിസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=തോമസ്_അക്കെമ്പിസ്&oldid=127056" എന്ന താളിൽനിന്ന് ശേഖരിച്ചത്