കോൾ ചെയ്യൽ, ടെക്‌സ്‌റ്റ് മെസേജ്, വോയ്‌സ്‌മെയിൽ എന്നിവയ്ക്കായി Google Voice നിങ്ങൾക്ക് ഒരു ഫോൺ നമ്പർ നൽകുന്നു. ഇത് സ്‌മാർട്ട് ഫോണുകളിലും കമ്പ്യൂട്ടറുകളിലും പ്രവർത്തിക്കുകയും നിങ്ങളുടെ ഉപകരണങ്ങളിലുടനീളം സമന്വയിക്കുകയും ചെയ്യുന്നതിനാൽ ഓഫീസിലോ വീട്ടിലോ എവിടെയായിരുന്നാലും നിങ്ങൾക്ക് ആപ്പ് ഉപയോഗിക്കാനാകും.
കുറിപ്പ്: യുഎസിലെ വ്യക്തിപരമായ Google അക്കൗണ്ടുകൾക്കും തിരഞ്ഞെടുക്കപ്പെട്ട വിപണികളിലെ Google Workspace അക്കൗണ്ടുകൾക്കുമായി മാത്രമേ Google Voice പ്രവർത്തിക്കൂ. എല്ലാ വിപണികളിലും ടെക്‌സ്‌റ്റ് മെസേജ് അയക്കുന്നതിനെ പിന്തുണയ്‌ക്കുന്നില്ല.
നിയന്ത്രണം നിങ്ങൾക്കാണ്
സ്‌പാമുകൾ സ്വയമേവ ഫിൽട്ടർ ചെയ്യുക, നിങ്ങൾ സംസാരിക്കാൻ ആഗ്രഹിക്കാത്ത നമ്പറുകൾ ബ്ലോക്ക് ചെയ്യുക. കോളുകൾ, ടെക്‌സ്‌റ്റ് മെസേജുകൾ, വോയ്‌സ്‌മെയിൽ എന്നിവ കൈമാറുന്നതിനുള്ള വ്യക്തിപരമാക്കിയ ക്രമീകരണം ഉപയോഗിച്ച് നിങ്ങളുടെ സമയം മാനേജ് ചെയ്യുക.
ബാക്കപ്പെടുത്തതും തിരയാനാകുന്നതും
നിങ്ങളുടെ ചരിത്രം തിരയുന്നത് എളുപ്പമാക്കാൻ കോളുകൾ, ടെക്‌സ്‌റ്റ് മെസേജുകൾ, വോയ്‌സ്‌മെയിലുകൾ എന്നിവ സംഭരിക്കുകയും ബാക്കപ്പെടുക്കുകയും ചെയ്യുന്നു.
ഉപകരണങ്ങളിലുടനീളം സന്ദേശങ്ങൾ മാനേജ് ചെയ്യുക
നിങ്ങളുടെ എല്ലാ ഉപകരണങ്ങളിൽ നിന്നും വ്യക്തിഗത, ഗ്രൂപ്പ് SMS സന്ദേശങ്ങൾ അയയ്ക്കുക, സ്വീകരിക്കുക.
നിങ്ങളുടെ വോയ്‌സ്‌മെയിൽ, കേട്ടെഴുതുന്നു
നിങ്ങൾക്ക് ആപ്പിൽ വായിക്കാവുന്നതും ഒപ്പം/ അല്ലെങ്കിൽ ഇമെയിലിലേക്ക് അയയ്ക്കാകുന്നതുമായ വിപുലമായ വോയ്‌സ്‌മെയിൽ ട്രാൻസ്‌ക്രിപ്ഷനുകൾ Google Voice നൽകുന്നു.
അന്താരാഷ്‌ട്ര കോളിംഗിൽ പണം ലാഭിക്കുക
നിങ്ങളുടെ മൊബൈൽ സേവനദാതാവിന് അന്താരാഷ്ട്ര മിനിറ്റുകൾക്ക് അധിക നിരക്ക് നൽകാതെ, കുറഞ്ഞ നിരക്കിൽ അന്താരാഷ്‌ട്ര കോളുകൾ ചെയ്യുക.
ഓർക്കുക:
• Google Voice നിലവിൽ യുഎസിൽ മാത്രമെ ലഭ്യമാകൂ. Google Workspace ഉപയോക്താക്കൾക്കുള്ള Google Voice തിരഞ്ഞെടുത്ത രാജ്യങ്ങളിൽ ലഭ്യമാണ്. ആക്‌സസിനായി നിങ്ങളുടെ അഡ്‌മിനെ ബന്ധപ്പെടുക.
• Android-നായുള്ള Google Voice ഉപയോഗിച്ച് ചെയ്യുന്ന കോളുകൾ ഒരു Google Voice ആക്‌സസ് നമ്പറിലൂടെ നൽകാം. ആക്‌സസ് നമ്പർ അടിസ്ഥാനമാക്കിയുള്ള എല്ലാ കോളുകളും നിങ്ങളുടെ സെൽ ഫോൺ പ്ലാനിൽ നിന്നുള്ള അടിസ്ഥാന മിനിറ്റുകൾ ഉപയോഗിക്കുകയും നിരക്ക് ഈടാക്കാനിടയാകുകയും ചെയ്യും (ഉദാ. അന്താരാഷ്ട്ര യാത്ര ചെയ്യുമ്പോൾ).
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ഡിസം 12